അവനു ആദ്യമായാണ് ഒറ്റയ്ക്ക് പിടിക്കാന്‍ ഒരു കുട കിട്ടുന്നത്...........സ്കൂളില്‍ പോകുന്ന ദിവസം അച്ഛനാണ് അത് കൊടുത്തത്.........മറ്റാരോ ഏറെ നാള്‍ അത് ഉപയോഗിചിട്ടുണ്ടായിരുന്നു.................പുതിയ കുടയും , പഴയ കുടയും വേര്‍തിരിച്ചു അറിയാനുള്ള പഠനത്തിനായി അവന്‍ പോയി തുടങ്ങുന്നെയുള്ളു..................അവന്‍ ഏറെ ആശിച്ചത് പോലെ, അന്ന് തന്നെ മഴ പെയ്തു.....മഴ കുടയുടെ മുകളില്‍ വീഴുബോഴുള്ള ശബ്ദം അവന്‍ അസ്വധിക്കുന്നുണ്ടായിരുന്നു.....ചില ശബ്ദങ്ങള്‍ മനസിനെ സന്തോഷിപ്പിക്കും....പക്ഷെ അത് അപൂര്‍വ മായിരിക്കും............കുടയുടെ അറ്റത്തുള്ള കമ്പികളില്‍ നിന്ന് വീഴുന്ന വെള്ളം അവന്‍ കൈ കുമ്പിളില്‍ ഒതുക്കുന്നുണ്ടായിരുന്നു............................വലിയ ഒരു കാറ്റത്ത്, കുട മുകളിക്ക് മടങ്ങി കയറി താമരെ പോലെ ആയിട്ടുണ്ടായിരുന്നു......................അതുമായി കുറെ നേരം നടന്നു.........കുടക്കു കട്ട് നല്‍കിയ താമരെയും ആയി............കുടയില്‍ വീഴുന്ന വെള്ളം താഴെ പോകാത്തത് ആവനെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു.....അന്ന് മഴ പ്രണയമാണെന്ന് അറിയില്ലായിരുന്നു.......പക്ഷെ മഴ സന്തോഷം ആണെന്ന് അറിയാമായിരുന്നു.,...................
No comments:
Post a Comment