Monday, July 11, 2011

ഒരു നല്ല മനുഷ്യന്‍

അവനെ ആദ്യമായി കണ്ട ദിവസം , അസാധാരണമായി ഒന്നും തന്നെ തോന്നിയിരുന്നില്ല..........കോളേജിലെ ഗ്രൌണ്ടിലേക്ക് പോകുന്ന വലിയ തണല്‍ മരത്തിനടുത്തു വെച്ചായിരുന്നു കണ്ടത്............കഴുത്തില്‍ നിറയെ മാലകളും..........കയ്യില്‍ ജപിച്ചു കെട്ടിയ ചരടുകളും ഉള്ള....ഒരു ഇളം നിറക്കാരന്‍......എന്തിനെ പറ്റിയാണ് സംസാരിച്ചു തുടങ്ങിയത് എന്നറിയില്ല............പക്ഷെ ഏറെ സംസാരിച്ചിരുന്നു........സംസാരിച്ചു നടന്നു ....ഉച്ചക്ക് ക്യാന്റീനില്‍ എത്തിയിരുന്നു......കൂടെയുണ്ടായിരുന്നവര്‍ പന്ത്രട് വയസൂ മാത്രം ഉള്ള, ആ കൊച്ചു പയ്യനോട് പലതിനും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ , ഞാന്‍  പരുങ്ങുന്നത് അവന്‍ കണ്ടിരുന്നു.........അവന്‍ കൂടെയുള്ളവരോട്‌ പറയുകയും ചെയ്തു....."ഇന്ന് എന്റെ ജന്മദിനമാണ് , പണം കൊടുക്കുന്നത് ഞാനും ആയിരിക്കും എന്ന്".....ഞാന്‍ അവനെ ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളൂ ......വാക്കുകളെക്കാള്‍ നോട്ടങ്ങള്‍ സംസരിക്കരുണ്ടായിരുന്നു.........മനസറിഞ്ഞു സന്തോഷിക്കുകയായിരുന്നു...........നജ്ന്‍ ഒരു നല്ല മനുഷ്യനെ കണ്ടിരിക്കുന്നു..........പിന്നീടു രണ്ടു മാസങ്ങള്‍ക്ക് ശേഷം , അവന്റെ ജന്മധിനതിനു , എനിക്കൊഴിച്ചു മറ്റുള്ളവര്‍ക്കെല്ലാം അവന്‍ മിട്ടായി കൊടുത്തിരുന്നു,,,,,,,,ഞാന്‍ ആദ്യമായി സന്തോഷിക്കുകയായിരുന്നു , ഒരാള്‍ എന്നെ ഒഴിവാക്കുമ്പോള്‍........................."അപ്രിയമായ സത്യങ്ങളെക്കള്‍, ചില കള്ളങ്ങള്‍ ആയിരിക്കും നിങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കരുള്ളത് ..............അവന്‍ ഇപ്പോഴും ഉണ്ട് കൂടെ......."എനിക്ക് വേണ്ടി കൊള്ളാന്‍ നൂറു പേര്‍ ഇല്ല.....പക്ഷെ മരിക്കാന്‍ തയ്യാറായി ഒരാള്‍ ഉണ്ട്".....ആ നൂറു പെരെക്കള്‍ ഫലം ചെയ്യുന്ന ഒരാള്‍ ..................................അതിനു പറയാന്‍ ഒരു ഒറ്റ വക്കും ഞാന്‍ കണ്ടെത്തി ...."സൌഹൃദം"  ..

No comments:

Post a Comment