Sunday, November 6, 2011

..........december..........

അവളെ നാളിതു വരെ ഞാന്‍ കണ്ടിട്ടില്ല..................എന്നാല്‍ കാഴ്ചയില്‍ എന്നുമുണ്ടയിരുന്നത് അവള്‍ മാത്രമായിരുന്നു.............................

ഡിസംബര്‍ എനിക്കും , പ്രകൃതിക്കും നഷ്ട്ടങ്ങളുടെ മാസമാണ്............... നല്‍കിയ ചെറിയ സന്തോഷങ്ങള്‍ രണ്ടു പേരില്‍ നിന്നും അടര്‍ത്തിയെടുക്കുന്ന മാസം......................പ്രക്ര്തിക്ക് ഋതു ഭേതത്തിന്റെ ഭാവ പകര്ച്ചയും...എനിക്ക് കാഴ്ചയിലെ നഷ്ട്ട സുഗന്ധവും.........................




ഡിസംബറില്‍ കൊഴിയുന്ന ഇളം മഞ്ഞുകല്‍ക്കിടയില്ലൂടെ ഞങ്ങള്‍ നടക്കുമായിരുന്നു.................... നീല കണ്ണുള്ള , കഴുത്തിന്‌ പിന്നില്‍ ദൈവത്തിന്റെ മറുകുള്ള മാലക മാര്‍ ഞങ്ങള്ല്ക് മുകളില്ലോടെ പറക്കു മായിരുന്നു..........................അവള്‍ ഉടുക്ക് മായിരുന്നത് , ഇളം സ്വര്‍ണ കരയിലുള്ള വെള്ള നേര്‍ത്ത കസവിന്റെ സാരി ആയിരുന്നു.............................................

അന്ന് എന്റെ കോവിലിലെ  ഉത്സവുമാണ്......................അമ്പല കാവില്‍ കൂടെ നടന്നു വേണം അവിടെ എത്താന്‍...... കാവിലെ വാക മരത്തിന്റെ ചുവട്ടില്‍ നിന്ന് ഞാന്‍ അകലെയുള്ള നീല വെളിച്ചം കാട്ടി കൊടുക്കുമായിരുന്നു..........അഴിച്ചിട്ട മുടിയിഴകള്‍ തോളിലേക്ക് വീഴുന്നത് അവളറിയാതെ വകഞ്ഞു മാറ്റി , തോളില്‍ കൈ വെച്ച് , മറു കൈ കൊണ്ട് നീല വെളിച്ചത്തിലേയ്ക്കു ഞാന്‍ കൈ ചൂണ്ടു മായിരുന്നു..................പക്ഷെ അവിടെ നീല വെളിച്ചത്തിന്റെ ഉള്‍കാഴ്ച ആകും, പരസ്പരം അറിയാത്ത......നേര്‍ സ്പര്‍ശത്തിന്റെ..................

വെള്ള പൂവുകള്‍ വീണു കിടക്കുന്ന ......പാലമരത്തില്‍ ചേര്‍ന്ന് നില്‍ക്കുന്ന അവളുടെ കണ്ണില്‍............ഇളം മഞ്ഞു കൊണ്ട് കണ്മഷി വരക്കുമായിരുന്നു....... ചെവിയോടു തല ചേര്‍ത്ത് , കേട്ട കഥകള്‍ ഇഷ്ട്ടംയോ എന്ന ചോതിക്കുംയിരുന്നു........................................


കൈകളില്‍ പിടിച്ചു , എന്റെ പെണ്ണിനെ ഉത്സവ മുട്ടത്തു കൊണ്ട് പോകുമായിരുന്നു..............................കൈയില്‍ കരി വളകള്‍ വാങ്ങി കൊടുക്കുമായിരുന്നു..............................ചുവന്ന ബാല്ലോനുകള്‍ വാങ്ങി തരുമായിരുന്നു.................................


തിരികെ യുള്ള യാത്ര അവസാനിക്കുന്നില്ല .............കാരണം ഇനി അവിടെ ഋതു ഭേദങ്ങള്‍ ഇല്ല.............  ദൈവത്തിലേക്കുള്ള യാത്ര......................................................................................................................................


സ്നേഹിച്ചിട്ടില്ല ഞാന്‍ ഇത്ര മേല്‍.....ആരെയും................................

Saturday, October 1, 2011

ഒരു ചുംബനത്തിന്റെ കഥ

പ്രണയം പറഞ്ഞു തന്നത് അവള്‍ ആയിരുന്നു.....കാഴ്ച്ചയില്‍ നിന്ന് അകലുമ്പോള്‍ പ്രണയം ഇല്ലാതാകും എന്നാ പ്രണയ സിദ്ധാന്തത്തെ സ്നേഹം കൊണ്ട് തോല്‍പ്പിച്ചു അവള്‍ ..മരങ്ങളെ കുറച്ചു പറഞ്ഞവള്‍.......ഇന്ന് വളല്തും കഴിച്ചോ എന്ന ചോതിക്കുന്നവള്‍..........അന്യ ജാതിയില്‍ പെട്ടവള്‍...എന്റെ പ്രണയത്തെ .ഹൃദയത്തില്‍ സൂക്ഷിച്ചവള്‍.....

എനിക്കും എല്ലാ ആണുങ്ങളെയും പോലെ സമൂഹത്തിന്റെയും  വീടുകരുടെയും മുന്നില്‍ നല്ലവന്‍ അകെണ്ടാതുണ്ടായിരുന്നു...........വീട്ടുകാര്‍ കാണിച്ചു തന്ന നാഗരികതയില്‍ വളന്ന ജീവിതം എന്തെന്ന് അറിയാത്ത മറ്റൊരുവളെ വിവാഹം കഴിച്ചു......................

കുട്ടികാലത്ത് ഏറെ കൌതുകത്തോടെ പറഞ്ഞ ആദ്യ രാത്രിയില്‍ അവളുടെ മുകത് നോക്കുക കൂടി ചെയ്തില്ല.......

പിന്നീടു ഒരു ദിവസം രാത്രിയില്‍ വീടിനു മുകളില്‍ നിന്ന് നക്ഷത്രങ്ങളെ നോക്കുകയായിരുന്ന അവളെ കാണുക ഉണ്ടായി..........അവളില്‍ ഞാന്‍ കണ്ടത് എന്റെ  പഴയ കൂട്ടുകാരിയെ ആയിരുന്നു,......അലസമായി ഉടുത്തിരുന്ന വെള്ള സാരി ചെറിയ കാറ്റില്‍ പറക്കുന്നുണ്ടായിരുന്നു............അടുത്തേക്ക് ചെന്ന് പാറി പറക്കുന്ന ചായം തേച്ച മുടിയിഴകള്‍ എന്റെ വിരലുകള്‍ കൊണ്ടു ഒതുക്കി മറ്റുന്നുണ്ടായിരുന്നു....ശേഷം അവളെ നെഞ്ഞിലേക്ക് വലിച്ചിട്ടു ...അവളുടെ ഹൃദയ തുടിപ്പുകള്‍ മാറിടതിലൂടെ എന്റെ നെഞ്ചില്‍ കേള്‍ക്കാമായിരുന്നു....മുടിയിഴകള്‍ക്കിടയിലൂടെ എന്റെ വിരലുകള്‍ പ്രണയത്തിന്റെ അക്ഷരങ്ങള്‍ എഴുതുന്നുണ്ടായിരുന്നു......ചെവിയില്‍ പ്രണയം മന്ദ്രിക്കുന്നുണ്ടായിരുന്നു......ശേഷം അവളുടെ മുഖം നക്ഷത്രങ്ങളെ കാട്ടുവനെന്നോണം തെല്ലോന്നുയര്‍ത്തി.....ആവളുടെ മുഖം എന്റെ കൈകുമ്പിളില്‍ ആയിരുന്നു.....പെരുവിരല്‍ ചുണ്ടില്‍ കാമം അല്ലാത്ത സ്നേഹത്തിന്റെ സ്പര്‍ശം തീര്‍ത്തു,.......മറ്റുള്ളവ ചെവിയിലൂടെ വീണു കിടന്ന മുടിയിഴകളെ തലോടുന്നുണ്ടായിരുന്നു......പോക്കമില്ലതിരുന്ന അവള്‍ എന്റെ കാല്‍ പാദങ്ങളില്‍ ആയിരുന്നു........മുഖമുയര്‍ത്തി നിന്നിരുന്ന അവളുടെ ചായം തേച്ച മുടിയിഴകള്‍ക്കു താഴെ നെറ്റിയില്‍ ഞാന്‍  അമര്‍ത്തി ചുംബിച്ചു.....നെഞ്ജിലെക്കുള്ള ഹൃധയമിടിപ്പ് കൂടുന്നു ഉണ്ടായിരുന്നു... പഴയ കൂട്ട് കാരിയെ കാണുന്നത് പോലെ തോന്നി......അവളിലെ സ്ത്രീയെ ഞാന്‍ അറിയുന്നത് പോലെ തോന്നി.....................അവളുടെ കണ്ണുകള്‍ അടച്ചിരുന്നു, മറ്റു കാഴ്ചകള്‍ കനാതിരിക്കാനവും......എന്റെ മാത്രം കാഴ്ചകള്‍ക്കും.......ആ കണ്ണുകളിലേക്കു ഞാന്‍ നോക്കി, കൊടുത്ത പ്രണയത്തെ കാണാന്‍..  

അപ്പോള്‍ കണ്ണുകള്‍ തുറന്നു അവള്‍ എന്നോട് ചോതിച്ചു.......

"  നിനക്ക് ഫ്രഞ്ച് കിസ്സ്‌ അറിയില്ലേ......"      
:-(    :-(

Saturday, September 10, 2011

ഇല

ഒരു കാട് ഉണ്ടായിരുന്നു......................

അവിടെ കൊഴിഞ്ഞു വീഴുന്ന ഇലകള്‍ കരയരുണ്ടായിരുന്നു അത്രേ................പക്ഷെ അവറ്റകളുടെ ശബ്ദം ആര്‍ക്കും കേള്‍ക്കാന്‍ പറ്റുമായിരുന്നില്ല...ചെറു ചെടികള്‍ക്ക് പോലും................

പക്ഷെ അവള്‍ ഉറങ്ങിയിട്ട് ദിവസങ്ങള്‍ ആയിരുന്നു..................  ദൂരെയുള്ള തേങ്ങലുകള്‍ അവളുടെ രാത്രികളെ സ്വപനം ഇല്ലാതെ ആക്കിയിരുന്നു............സ്വപ്നങ്ങളില്‍ അവള്‍ ഭ്രാമിചിരുന്നില്ല..............അന്ന് രാവിലെ കൂരയുടെ മുകളില്‍ നിന്നും ചോര്‍ന്നു ഒലിച്ച വെള്ളം വീണു പുലര്‍ച്ചയില്‍ ഉണരുക ഉണ്ടായി..............അമ്മ മരിച്ചു പോയ അച്ഛനെ സ്വപ്നം കാണുക ആയിരുന്നു എന്ന തോന്നുന്ന............മുഖത്ത് പകല്‍ എങ്ങുമില്ലാത്ത സന്തോഷം.............

അവള്‍ നടക്കുന്നുണ്ടായിരുന്നു,,,,,,,,,,,,,,എന്നും കേള്‍ക്കുന്ന തേങ്ങലുകളുടെ ദിക്കിലേക്ക്....തേങ്ങലുകളുടെ തീവ്രത കൂടി  വരുന്നുണ്ടായിരുന്നു.......................അവളും കരയുന്ന്‍ ഉണ്ടായിരുന്നു.............ആദ്യമായി ഇലകള്‍ക്ക് വേണ്ടി കരഞ്ഞത് അവള്‍ ആയിരുന്നു,,,,,,,,,,,,,,,,,,,,,,,,,അവള്‍ കരയുന്നത് കണ്ടു...........ഹൃദയം കണ്ടു..............നാളുകള്‍ ഏറെ കഴിഞ്ഞു പോഴിയെണ്ടിയിരുന്ന..........ഒരു ഇലയുണ്ടായിരുന്നു.....മറ്റു ഇലകളെ പോലെ വര്‍ണങ്ങള്‍ ഇല്ലാത്ത...ഒരില.............അതിനു ദുക്കം താങ്ങന്കാതെ കൊഴിഞ്ഞു വീഴുകയുണ്ടായി........................ഇലകളുടെ ഹൃദയം വായിക്കാനുള്ള കഴിവ് ദൈവത്തിനും അവള്‍ക്കും ഉണ്ടായിരുന്നു,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,തനിക്കായി പൊഴിഞ്ഞ ആ ഇലയെ അവള്‍ സ്നേഹിച്ചു ത്ടങ്ങി..............താന്‍ പറയുന്നത് മനസിലാക്കുന്ന ആ ഇലയെ അവള്‍ സ്നേഹിച്ചു തുടങ്ങി...........അവര്‍ ലോകത്തെ പട്ടി സംസാരിച്ചു........കാറ്റുകളെ പറ്റി സംസാരിച്ചു....................അവര്‍ സംസാരിച്ചു കൊണ്ടേയിരുന്നു............................അവള്‍ മനസിലാക്കിയിരുന്നു......................ഒരിക്കല്‍ തനിക്കു വേണ്ടി പൊഴിഞ്ഞ ആ ഇല ക്ക് മറ്റൊന്നിന്നു വേണ്ടിയും കൊഴിയാന്‍ പറ്റില്ല എന്ന...................തനിയ്ക്ക് വേണ്ടി കൊഴിയാന്‍ ദൈവം അയച്ചത് ആണ് എന്നും....

Saturday, September 3, 2011

.. വെള്ള കുപ്പായം

അന്ന് മഴയത് സ്കൂള്‍ ഗ്രൗണ്ടില്‍ ഓടി കളിച്ചപ്പോള്‍ , വീണു അവന്റെ  വെളുത്ത കുപ്പായം ആകെ ചുവന്ന ചെളി പറ്റുക ഉണ്ടായി......അന്ന് വീട്ടില്‍ വന്നു ഏറെ ശ്രമിച്ചിട്ടും ആ ചുവന്ന നിറം പോവുക ഉണ്ടായില്ല......ആ നിറം അവനു ഇഷ്ട്ടം ആയി എങ്കിലും......സ്കൂളില്‍ ഇട്ടോണ്ട് പോകേണ്ട ഉനിഫോമിന്റെ നിറം വെള്ളയാണ്.........ആ ഒറ്റ കുപ്പായം ആണ് നിറം മാറിയിരിക്കുന്നത്.................പിറ്റേ ദിവസം സ്കൂളില്‍ ഉനിഫോറം ഇടതത്തിന്റെ പേരില്‍ എഴുനെല്‍പ്പിച്ചു നിര്‍ത്തുക ഉണ്ടായി..............കൂടുതല്‍ വഴക്ക് പറയാതിരിക്കാന്‍ ഇതില്‍ ഇന്നലെ ചെളി പുരലുക ആയിരുന്നു എന്ന പറഞ്ഞു..........പരിഹാസത്തില്‍ സന്തോഷം കണ്ടെത്തിയിരുന്ന .....അധ്യാപകന്‍.......ആര്‍ത്തു ചിരിച്ചു കൊണ്ട് ക്ലാസിനു    വെളിയിലാക്കി ...............കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ ആര്‍ത്തു ചിരിക്കുന്നു ഉണ്ടായിരുന്നു......ആ ചിരിയുടെ മുഴക്കം എന്നും അവന്‍ ഓര്‍ത്ത് എടുക്കാറുണ്ടായിരുന്നു............അന്ന് ചിരിച്ച ആ സുഹുര്തുക്കളെ നോക്കി......ഇന്ന് അവനും ചിരിക്കുന്ന്നു, അവരെ നോക്കി......ഇങ്ങനെ പറഞ്ഞു കൊണ്ട് " ഇന്നും എനിക്ക് നിങ്ങളെ പോലെ മാറി ഇടാന്‍ കുപ്പായങ്ങള്‍ ഉണ്ട്.......പക്ഷെ അവ ഞാന്‍ അധ്വാനിച്ചു ഉണ്ടാക്കിയത് ആണ്".......................................പക്ഷെ അവന്‍ ഇന്നും ഒരു വെള്ള കുപ്പായം ആഗ്രഹിക്കാറുണ്ട്...........കാത്തിരിക്കാറുണ്ട്....................

Saturday, August 27, 2011

എന്റെ മരണം ഇന്നലെ ആയിരുന്നു....................

ആഗ്രഹിച്ച വെള്ള പൂക്കള്‍ ഉണ്ടായിരുന്നില്ല...................

ആരും എനിക്ക് വേണ്ടി പാട്ടുകളും , മന്ദ്രങ്ങളും ഉരുവിട്ടില്ല.............

ഞാന്‍ ഒരിക്കലും ഇഷ്ട്ടപെടാത്ത മണമുള്ള ചന്ദന തിരികള്‍ ആയിരുന്നു അവിടെ എരിഞ്ഞിരുന്നത്,........അത് എന്നെ മരണത്തെക്കാള്‍ വീര്‍പ്പു മുട്ടിക്കുന്നു................

എന്റെ സുഹുര്തുക്കളില്‍ പലരും അവിടെ എത്തിയിരുന്നില്ല.......അവര്‍ക്ക് " ലീവ്" കിടിട്യില്ല അത്രേ........

അമ്മ കരയുന്നുണ്ടായിരുന്നു.......അച്ഛന്‍ ' അതിദി' ആയവര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നു ....അനിയന്‍ എന്റെ പുഷ്തകങ്ങള്‍ പെറുക്കി മാറ്റുന്നു,,,,,,,,,,,

കാത്തിരുന്ന പ്രണയിനി ഇത് വരെയും എത്തിയില്ല..............അവള്‍ മറ്റൊരുവനോടോപം ഒരു ചായ കോപ്പ പങ്കിടുകായിരുന്നു.............
ചിലര്‍ പറയുന്നുണ്ടായിരുന്നു...........അവന്‍ സ്നേഹം ഉള്ളവനായിരുന്നു...............അങ്ങനെ യുള്ളവരെ ദൈവം നേരത്തെ വിളിക്കും എന്ന .....കേട്ട് മരവിച്ച ഭംഗി വാക്....................
നജ്ന്‍ എന്നോട് ചോതിച്ചു .....ഇതാണോ നീ കാത്തിരുന്ന എന്റെ മരണം.............മരണം പോലും നിന്നെ കൈ വിട്ടുവല്ലോ......................................നീ വരാത്ത എന്റെ മരണം.........

Friday, August 26, 2011

ഒരു പൂവിനു ഒരു കഥയുണ്ട്.........തന്നെ താങ്ങി നിര്‍ത്തിയ ചെടിയോടുള്ള നന്ദിയുടെ കഥ....
വളര്‍ത്തിയ വെയിലിനോടു ഉള്ള നന്ദിയുടെ കഥ....കാറ്റില്‍ അടര്‍ന്നു വീഴാതെ മറച്ചു നിര്‍ത്തിയ , തണല്‍ മരതോടുള്ള നന്ദിയുടെ കഥ...സുഗന്ധം മുഴുവന്‍ പകര്‍ന്നെടുക്കാതെ കടന്നു പോയ....കാറ്റ് നോടുള്ള നന്ദിയുടെ കഥ.......കണ്ടിട്ടും തലയില്‍ ചൂടാതെ പോയ നിന്നോടുള്ള നന്ദിയുടെ കഥ.....കണ്ടിട്ടും നിനക്ക് സമ്മാനിക്കാന്‍ അടര്തിയെടുക്കാതെ ഉപേക്ഷിച്ചു പോയ എന്നോടുള്ള നന്ദിയുടെ കഥ.....

 എന്റെ പ്രണയം കണ്ട ....അതിന്റെ നന്ദിയുടെ കഥ...

Sunday, July 24, 2011

പിറക്കാതെ പോയവന്‍

എനിക്ക് പിറക്കാതെ പോയ ഒരു കൂട്ടുകാരനുണ്ടായിരുന്നു.......................................

അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ വെച്ച് ഇനി യാത്ര മതി , എന്ന് പറഞ്ഞു പോയ എന്റെ കൂട്ട് കാരന്‍ ....................

അവന്‍ ജനിച്ചിരുന്നെങ്കില്‍ , എന്നോടൊത് കരയുമായിരുന്നു,....
എന്നോടോപ്പോം എന്റെ അമ്മക്ക് മരുന്നുകളുടെ ഗന്ധം മാത്രമുള്ള ആശുപത്രി വരാന്തയില്‍ കൂട്ട് കിടക്കുമായിരുന്നു.......

പാടത്തു എനിക്കൊരിക്കലും പിടിക്കാന്‍ പറ്റാത്ത , നീല കണ്ണുള്ള മീനിനെ പിടിച്ചു തരുമായിരുന്നു...........................

വേദനിച്ചു കരഞ്ഞിരുന്ന അമ്മക്ക് മരുന്ന് വാങ്ങി നല്‍കുമായിരുന്നു.............

പാടത്തു പണി ചെയ്യുന്ന അച്ഛന് കഞ്ഞി കൊടുക്കാന്‍ എന്നോടൊപ്പം പോരുമായിരുന്നു...............

അവനുണ്ടയിരുന്നെങ്കില്‍ " ഇനി കരയരുത് " എന്നൂ എന്നോട് പറയുമായിരുന്നു.............

സ്കൂളില്‍ നിന്ന് സ്റ്റാമ്പ്‌ വാങ്ങാന്‍ എനിക്ക് പണവും തരുമായിരുന്നു.................


കാറ്റ് ഇല്ലാതെ പോലും കറങ്ങുന്ന ഓല പമ്പരം തരുമായിരുന്നു.......................

അമ്മയുടെ കഴുത്തില്‍ ഒരു പൊന്‍ ചരട് വാങ്ങി കൊടുക്കുമായിരുന്നു........................

അച്ഛന്‍ മധ്യപിക്കില്ലയിരുന്നു , അമ്മയെ തല്ലുകയും ഇല്ലായിരുന്നു..............

അവനുണ്ടയിരുന്നെകില്‍ എന്നെ എന്നും വേദനിപ്പിക്കാന്‍ വീടിനു മുന്നിലെ ആ ചെറിയ കുഴിമാടവും ഉണ്ടാകുക ഇല്ലായിരുന്നു,....

അവന്‍ ഉണ്ടായിരുന്നെങ്കില്‍ എന്റെ അമ്മ കരയുക യില്ലായിരുന്നു.................................


അത് ഞാന്‍ തന്നെയാണ് " എന്റെ അമ്മയുടെ പിറക്കാതെ പോയ മകന്‍"..ഞാന്‍ ...

പിറക്കാതെ പോയവന്‍