Sunday, July 24, 2011

പിറക്കാതെ പോയവന്‍

എനിക്ക് പിറക്കാതെ പോയ ഒരു കൂട്ടുകാരനുണ്ടായിരുന്നു.......................................

അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ വെച്ച് ഇനി യാത്ര മതി , എന്ന് പറഞ്ഞു പോയ എന്റെ കൂട്ട് കാരന്‍ ....................

അവന്‍ ജനിച്ചിരുന്നെങ്കില്‍ , എന്നോടൊത് കരയുമായിരുന്നു,....
എന്നോടോപ്പോം എന്റെ അമ്മക്ക് മരുന്നുകളുടെ ഗന്ധം മാത്രമുള്ള ആശുപത്രി വരാന്തയില്‍ കൂട്ട് കിടക്കുമായിരുന്നു.......

പാടത്തു എനിക്കൊരിക്കലും പിടിക്കാന്‍ പറ്റാത്ത , നീല കണ്ണുള്ള മീനിനെ പിടിച്ചു തരുമായിരുന്നു...........................

വേദനിച്ചു കരഞ്ഞിരുന്ന അമ്മക്ക് മരുന്ന് വാങ്ങി നല്‍കുമായിരുന്നു.............

പാടത്തു പണി ചെയ്യുന്ന അച്ഛന് കഞ്ഞി കൊടുക്കാന്‍ എന്നോടൊപ്പം പോരുമായിരുന്നു...............

അവനുണ്ടയിരുന്നെങ്കില്‍ " ഇനി കരയരുത് " എന്നൂ എന്നോട് പറയുമായിരുന്നു.............

സ്കൂളില്‍ നിന്ന് സ്റ്റാമ്പ്‌ വാങ്ങാന്‍ എനിക്ക് പണവും തരുമായിരുന്നു.................


കാറ്റ് ഇല്ലാതെ പോലും കറങ്ങുന്ന ഓല പമ്പരം തരുമായിരുന്നു.......................

അമ്മയുടെ കഴുത്തില്‍ ഒരു പൊന്‍ ചരട് വാങ്ങി കൊടുക്കുമായിരുന്നു........................

അച്ഛന്‍ മധ്യപിക്കില്ലയിരുന്നു , അമ്മയെ തല്ലുകയും ഇല്ലായിരുന്നു..............

അവനുണ്ടയിരുന്നെകില്‍ എന്നെ എന്നും വേദനിപ്പിക്കാന്‍ വീടിനു മുന്നിലെ ആ ചെറിയ കുഴിമാടവും ഉണ്ടാകുക ഇല്ലായിരുന്നു,....

അവന്‍ ഉണ്ടായിരുന്നെങ്കില്‍ എന്റെ അമ്മ കരയുക യില്ലായിരുന്നു.................................


അത് ഞാന്‍ തന്നെയാണ് " എന്റെ അമ്മയുടെ പിറക്കാതെ പോയ മകന്‍"..ഞാന്‍ ...

പിറക്കാതെ പോയവന്‍

No comments:

Post a Comment